Skip to main content

Posts

Showing posts from July, 2025

ശ്രീ കൃഷ്ണൻറെ ജീവിത കാലവുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ ഇന്ത്യൻ നഗരങ്ങൾ

പുരാണങ്ങളിലു എൈതിഹ്യങ്ങളിലും പറയുന്ന സ്ഥലങ്ങളെ കുറിച്ചും സ്ഥലനാമങ്ങളെ കുറിച്ചും ധാരാളം ചർച്ചകളും വാഗ്വാദങ്ങളും വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നതാണ്. ചില സ്ഥലങ്ങളുടെ പേരിന് വാമൊഴിയായും, ശൈലികളിലൂടെയും, കാലത്തിനനുസരിച്ചും മാറ്റങ്ങൾ വന്നിട്ടുണ്ട്. ചിലത് സഹസ്രാബ്ദങ്ങളായി മാറ്റമില്ലാതെ തുടരുന്നു.അത്തരത്തിലുള്ള സ്ഥലങ്ങൾ പുരാണങ്ങളെയും, എൈതിഹ്യങ്ങളെയും ചരിത്രവും യഥാർത്യവുമാക്കുന്നു. ഇത്തരത്തിൽ പറയാവുന്ന ആറ് സ്ഥലങ്ങളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. മഹാഭാഹരതത്തിലും മറ്റ് പല പുരാണ ഗ്രന്ഥങ്ങളിലെയും പ്രധാന കഥാപാത്രമായ ശ്രീ കൃഷ്ണനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭാരതത്തിലെ ഈ ആറ് നഗരങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതം, ലീലകൾ,പാഠങ്ങൾ എന്നിവയുടെ മുദ്രകൾ അവശേഷിപ്പിച്ച നഗരങ്ങളാണ്. മഥുര വൃന്ദാവനം ദ്വാരക കുരുക്ഷേത്ര പുരി നാഥദ്വാര മഥുര ഉത്തർപ്രദേശിലെ ഒരു നഗരമാണ് മഥുര. ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയരായ ദേവന്മാരിൽ ഒരാളായ ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലം എന്ന നിലയിലാണ് മഥുര പ്രധാനമായും പ്രസിദ്ധമായത്.മഥുര ഹിന്ദുമതത്തിലെ ഏഴ് ഏറ്റവും പുണ്യനഗരങ്ങളായ സപ്ത പുരികള...